കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിലെ ഗുരുതരമായ ക്രമക്കേടുകളിലും സുതാര്യതയില്ലായ്മയിലും ഹൈക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'ലഭിക്കുന്നത് ആരുടെ പണമാണെന്ന് അറിയാമോ?' എന്ന് കോടതി ചോദിച്ചപ്പോൾ 'ജനങ്ങളുടെ പണം' എന്ന് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ മറുപടി നൽകി. ......
ന്യൂഡൽഹി: അഭിഭാഷക എൻറോൾമെന്റ് അപേക്ഷകരുടെ രേഖകൾ ഒരു കാരണവശാലും തടഞ്ഞുവയ്ക്കരുതെന്നും നിയമപരമായി നിശ്ചയിച്ച ഫീസിന് മുകളിൽ പണം ഈടാക്കരുതെന്നും സുപ്രീം കോടതിയുടെ കർശന നിർദ്ദേശം. നിയമപരമായി നിശ്ചയിച്ച എൻറോൾമെന്റ് ഫീസ് ഒടുക്കിയാൽ, അപേക്ഷകൻ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകൾ ഉടൻ തിരികെ നൽകണം.
അധികമായോ "ഓപ്ഷണൽ ഫീസ്" എന്ന പേരിലോ പണം അടയ്ക്കാത്തതിന്റെ പേരിൽ രേഖകൾ തടഞ്ഞുവെക്കാൻ സംസ്ഥാന ബാർ കൗൺസിലുകൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ......
ഗുരുവായൂർ: വൃശ്ചികം ഏകാദശിനാളിൽ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ഉദയാസ്തമന പൂജ ക്ഷേത്രത്തിലെ ആചാരമാണോ അതോ വഴിപാടാണോ എന്ന തർക്കം സിവിൽ കോടതിയിൽ ഉന്നയിക്കേണ്ട വിഷയമാണെന്ന് കേരള ഹൈക്കോടതി. ഈ വിഷയത്തിൽ തീർപ്പ് കൽപ്പിക്കാൻ തങ്ങളുടെ റിട്ട് അധികാരപരിധി ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വൃശ്ചികം ഏകാദശി ഒരു പുണ്യദിനമാണ്. ......
ഇന്ന് വിവാഹിതയാകേണ്ട യുവതി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കർണാടകയിലെ ചിക്കമഗളൂരു അജ്ജംപുര താലൂക്കിലാണ് സംഭവം. അജ്ജംപുര സൊല്ലാപുര സ്വദേശിനിയായ ശ്രുതിയാണ് മരിച്ചത്. ......
പറ്റ്ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൻ സുരാജ് പാർട്ടി പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ബീഹാറിലെ മൊകാമ മേഖലയിലാണ് സംഭവം.......
ഗാസയിൽ ആക്രമണം അവസാനിപ്പിക്കാതെ ഇസ്രയേൽ. വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തുകയാണ്. ......
കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അന്‍പത്തി മൂന്നാമത് ദേശീയ കണ്വെന്ഷന് ഒക്ടോബര്‍ 31, നവംബര്‍ 1, 2 തിയ്യതികളില്‍ ബോള്‍ഗാട്ടി ഹോട്ടല്‍ ഗ്രാന്റ് ഹയാത്തില്‍ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുരോഗമനപരവും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാരത് എന്നതാണ് സമ്മേളന പ്രമേയം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ഒക്ടോബര്‍ 31ന് വൈകിട്ട് അഞ്ചു മണിക്ക് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ......
കൊച്ചി: സാങ്കേതിക മേഖലയിലെ മികച്ച കമ്പനികളും ഈ രംഗത്തെ നേതാക്കളും തങ്ങളുടെ നിക്ഷപത്തിൻ്റെ കേന്ദ്ര പ്രദേശമായി കേരളത്തെ തെരഞ്ഞെടുക്കണമെന്ന് കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐ ടി സെക്രട്ടറി എസ് സാംബശിവറാവു പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് എട്ടാമത് കെ എം എ ഡിജിറ്റല്‍ സമ്മിറ്റ് 2025 സ്മാര്‍ട്ട് സിറ്റിയിലെ ലുലു ട്വിന്‍ ടവേഴ്സില്‍ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും മികച്ച പ്രവർത്തനങ്ങൾ ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഫലം ലഭ്യമാകുന്ന വിധത്തിൽ കേരളത്തിൽ ലഭ്യമാകും. ......
ദോഹ: രാജ്യത്തെ ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളിൽ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വ്യാപകമായ പരിശോധനാ ക്യാമ്പെയ്ൻ നടത്തി.
ഷോപ്പിംഗ് മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുള്ള അന്താരാഷ്ട്ര, പ്രാദേശിക ബ്രാൻഡുകളിലെ 34 റസ്റ്റോറന്റുകൾ ഉൾപ്പെടുത്തി 545 പരിശോധനാ സന്ദർശനങ്ങൾ നടത്തി. ഈ സന്ദർശനങ്ങളിൽ നിന്ന് 634 ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് മന്ത്രാലയത്തിന്റെ ഫുഡ് സേഫ്റ്റി ലബോറട്ടറിയിൽ പരിശോധന നടത്തി.
പരിശോധനാഫലങ്ങൾ പ്രകാരം ഉപഭോക്താക്കളുടെ ആരോഗ്യമോ സുരക്ഷയോ നേരിട്ട് ബാധിക്കുന്ന തീവ്രമായ ലംഘനങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല. ......
ദോഹ: ഇന്ന് രാത്രി10 മണി മുതൽ ദോഹ കൊർണിഷ് റോഡിൽ (Al-Corniche Street) താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന്
പൊതു നിർമാണ അതോറിറ്റി അഷ്ഗാൽ അറിയിച്ചു.
അൽ മാർഖിയ ഇന്റർചേഞ്ച് മുതൽ ഷെറാടൻ ഇന്റർചേഞ്ച് വരെ, ഇരുവശത്തേക്കും പോകുന്ന റോഡ്
പൂർണ്ണമായും അടയ്ക്കും.
ഒക്ടോബർ 30 വ്യാഴാഴ്ച രാത്രി 10 മണിമുതൽ നവംബർ 2 ഞായറാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക. റോഡിന്റെ ഉപരിതല ഗുണനിലവാരം മെച്ചപ്പെടുത്തൽ, പെയിന്റിംഗ്, റോഡ് മാർക്കിംഗ് പുനസ്ഥാപനം തുടങ്ങിയ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് അടച്ചിടുന്നത്. ......